എപി വിഭാഗം സംസ്ഥാന ഭാരവാഹിയായ കരുവള്ളി മുഹമ്മദ് മൌലവി മങ്കട അബ്‌ദുല്‍ അസീസ് സ്‌മാരകപുരസ്‌കാരം ഏറ്റുവാങ്ങിയിരിക്കുന്നു. ഇദ്ദേഹത്തോടൊപ്പം മറ്റു ചില എപി നേതാക്കളും അനുസ്‌മരണ സമ്മേളനത്തില്‍ പങ്കെടുത്തു.
എപി മുജാഹിദുകളുടെ റിമോട്ട് കണ്ട്രോളായ അഹ്‌മദലി മദനി മുതല്‍ ജാമിഅ നദവിയ്യയില്‍ ‘ചരിത്രം’ കുറിച്ച പ്രിന്‍സിപ്പല്‍ എം അബ്‌ദുല്ല സുല്ലമിവരെ!!
ആദര്‍ശ ശുദ്ധിയുടെ അപ്പോസ്തലന്മാരായി തൊപ്പിയിട്ടുനടക്കുന്ന എപി മുജാഹിദുകള്‍ ദയവായി ചില സംശയങ്ങള്‍ക്ക് മറുപടി തരിക.
- ശിഹാബ് തങ്ങളുടെ അനുസ്‌മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് മതവിരുദ്ധമാണെന്ന് പറയുകയും പങ്കെടുത്തവരെ ആക്ഷേപിക്കുകയും ചെയ്ത നിങ്ങള്‍, ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനെയും, പങ്കെടുത്തവരെയും എപ്രകാരം കാണുന്നു?
- അനുസ്‌മരണ സമ്മേളനം പോലെതന്നെ സ്‌മാരക അവാര്‍ഡുകളും മതവിരുദ്ധമാകുമോ?
- അമ്പലത്തില്‍ തേങ്ങയുടച്ച മുശ്‌രിക്കെന്ന് നിങ്ങളിപ്പോഴും (മിമ്പറില്‍ പോലും) അപവാദം പ്രചരിപ്പിക്കുന്ന അസീസ് മൌലവിയുടെ നാമധേയത്തിലുള്ള പുരസ്‌കാരം സ്വീകരിക്കുന്നതിന്റെ മതവിധി എന്താണ്?
- അസീസ് മൌലവിയെ കുറിച്ച മേല്‍ ആരോപണത്തെ കുറിച്ച് കരുവള്ളിക്കെന്താണ് പറയാനുള്ളത്?
- മിമ്പറില്‍ വെച്ച് അസീസ് മൌലവിയെ മുശ്‌രിക്കാക്കി ചിത്രീകരിക്കാന്‍ എല്ലാ ഒത്താശയും ചെയ്തുവരുന്ന അഹ്‌മദലി മദനി അസീസ് മൌലവി അനുസ്‌മരണ സമ്മേളനത്തില്‍ അതിഥിയാകുന്നത് കാപട്യമല്ലേ?
- ഇത്തരം കാര്യങ്ങള്‍ ‘മടവൂരികള്‍’ ചെയ്താല്‍ കാപട്യവും, ശിര്‍ക്കും, കുഫ്‌റും ആവുകയും ‘ഞമ്മന്റാ’ളുകളാണെങ്കില്‍ തൌഹീദും ആദര്‍ശവും ആകു(ക്കു)ന്നതിന്റെ ‘കുട്ടന്‍സ്’ എന്താണ്?
ചിത്രത്തില്‍ ക്ലിക് ചെയ്താല്‍ വലുതായി കാണാം








