بسم الله الرحمن الرحيم
السلام عليكم و رحمة الله و بركاته
മാന്യസഹോദരങ്ങളെ,
![]() |
| © അഫ്‌സൽ മിഖ്‌ദാദ് |
ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് എ. പി. വിഭാഗം മുജാഹിദായ ഒരു സഹോദരന്റെ ഭാഗത്ത് നിന്നും പലര്‍ക്കുമായി ഒരു ഇ-മെയില്‍ സന്ദേശം വന്നു. മടവൂര്‍വിഭാഗം മുജാഹിദുകള്‍ ജിന്നുവര്‍ഗ്ഗത്തെ അപ്പാടെ നിഷേധിക്കുന്നു എന്ന് ധ്വനിപ്പിക്കുന്നവിധം പച്ചക്കള്ളം കലര്‍ത്തിയ ഏതാനും വരികളും, കുറച്ചു പി.ഡി.എഫ്. ഫയലുകളുമൊക്കെയായിരുന്നു അതിലുണ്ടായിരുന്നത്.
അതിനാല്‍ സത്യത്തിന് മുന്നില്‍ മുഖംതിരിക്കുകയും, സത്യത്തിലേക്ക് ആളുകള്‍ കടന്നുവരുന്നതിനെ തടയുംവിധം അവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ആ ഇ-മെയില്‍ സന്ദേശത്തിന് ഒരു വായനക്കാരനെന്ന നിലയില്‍ ഈയുള്ളവന്‍ ഒരു പ്രതികരണം ഇ-മെയില്‍ സന്ദേശമായി തന്നെ അയക്കുകയുണ്ടായി.
അതില്‍ മടവൂര്‍വിഭാഗം മുജാഹിദുകള്‍ ജിന്നുവര്‍ഗ്ഗത്തെ നിഷേധിക്കുകയാണോ അതോ ജിന്ന്, സിഹ്ര്‍ പോലെയുള്ള വിഷയങ്ങളില്‍ എ.പി. വിഭാഗം മുജാഹിദുകള്‍ പ്രചരിപ്പിക്കുന്ന അന്ധവിശ്വാസങ്ങളെ എതിര്‍ക്കുകയാണോ ചെയ്യുന്നത് എന്ന വസ്തുത വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ എ.പി.വിഭാഗം മുജാഹിദിന്‍റെ ഭാഗത്ത് നിന്നും വേറൊരു ഇ-മെയില്‍ സന്ദേശംകൂടി വന്നിരിക്കുന്നു. ഒരു വമ്പിച്ച കളവുതന്നെയാണ് ഇതിലും തലക്കെട്ടായി നല്‍കിയിരിക്കുന്നത്. അതിങ്ങനെയാണ്,
"ജിന്നും സിഹ്റും മാസപ്പിറവിയും -മടവൂര്‍ ഗ്രൂപ്പുകള്‍ തമ്മിലടിക്കുന്നു"തുടര്‍ന്ന് കുറച്ചു വീഡിയോ ലിങ്കുകളും കൊടുത്തിട്ടുണ്ട്. ഈ തലവാചകം കണ്ടപ്പോള്‍ ഓര്‍മ വരുന്നത് ഒരു കുഷ്ഠരോഗിയുടെ കഥയാണ്....
'ഏറെ പ്രതാപിയും നേതാവുമൊക്കെയായി ജീവിച്ചിരുന്ന അഹങ്കാരിയായ ഒരു മനുഷ്യന്‍ കുഷ്ഠരോഗം പിടിപെട്ടു കിടപ്പിലായി. പ്രതാപകാലത്ത് അഹങ്കാരിയായി ജീവിച്ചതിനാലാകാം കുഷ്ഠരോഗിയായ തന്നെ സന്ദര്‍ശിക്കാനായി ഒരാളും വരുന്നത് അയാള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നുമാത്രമല്ല തന്നെ സന്ദര്‍ശിക്കാന്‍ വരുന്ന ഈ ആളുകള്‍ക്കൊക്കെ കുഷ്ഠരോഗം പിടിപെട്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നുവത്രേ'.
സമാനമായ ഒരു ചിന്താഗതിയാണ് ഇവിടെ എ.പി. വിഭാഗം മുജാഹിദ് സുഹൃത്തുക്കളില്‍ പലരിലും കാണുന്നത്. കാരണം, കുറച്ചു കാലമായി ഇവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അനേകം പ്രശ്നങ്ങളില്‍ ഒന്നാണ് സ്വന്തം അണികളിലെ ചേരിപ്പോര്. ജിന്ന് സിഹ്ര്‍ വിഷയത്തില്‍ കുഴിച്ചുമൂടപ്പെട്ടു കൊണ്ടിരിക്കുന്ന സകല അന്ധവിശ്വാസങ്ങളെയും വീണ്ടും സമൂഹമധ്യത്തിലേക്ക്
വലിച്ചിഴച്ചു കൊണ്ടുവരുന്ന പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളുമായി തങ്ങളുടെ ഒരുകൂട്ടം പണ്ഡിതന്‍മാര്‍ പറന്നു നടക്കുന്നു. അതിന്‍റെ ഫലമായി അഹ്സനിമാരുടെയും മറ്റു മുസ്ലിയാക്കന്‍മാരുടെയുമൊക്കെ മുന്നില്‍ സംവാദം പോയിട്ട് സംവാദത്തിന്‍റെ വ്യവസ്ഥപോലും എഴുതാന്‍പറ്റാതെ തങ്ങളുടെപണ്ഡിതന്‍മാര്‍ മൂക്ക് കുത്തിവീഴുന്ന അവസ്ഥവരെയുണ്ടായപ്പോള്‍ സ്വന്തം അണികളില്‍തന്നെ അത് ഏറെ ചര്‍ച്ചാവിഷയമായി. എന്തുകൊണ്ട് നമുക്ക് ഇങ്ങനെയൊരു ദുര്‍ഗ്ഗതി വന്നുപെട്ടു എന്ന് പലരും നേതാക്കളെ വിളിച്ചു അന്വേഷിക്കാന്‍ തുടങ്ങി.
അന്വേഷണങ്ങളും മുറുമുറുപ്പും കൂടിക്കൂടി വന്നപ്പോള്‍ നേതാക്കളുടെ ഉറക്കവും സ്വൈര്യവും നഷ്ട്ടപ്പെട്ടു. ഒടുവില്‍ സകരിയ്യ സ്വലാഹി, ശംസുദ്ധീന്‍പാലത്ത്, ഹാരിസ്ബ്നു സലീം തുടങ്ങിയവരുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ജിന്നുപ്രചാരക ടീമിനെതിരെ എ.പി. അബ്ദുല്‍ഖാദര്‍ മൌലവി, അബ്ദുറഹ്മാന്‍ സലഫി തുടങ്ങിയ പണ്ഡിതന്‍മാര്‍ പരസ്യമായിതന്നെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരായി. ഇത് രംഗം കൂടുതല്‍ വഷളാക്കി. അങ്ങിനെ അസ്വാരസ്യവും മുറുമുറുപ്പും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. പണക്കൊഴുപ്പും ആസ്തിയും കാണിച്ച് പലരെയും പിടിച്ചുനിര്‍ത്താന്‍ സാധിച്ചുവെങ്കിലും ഉള്ളറകളിലെ അസ്വസ്ഥതക്ക് ഒട്ടും ശമനം കിട്ടിയില്ല. മരിച്ചുപോയ ഉമര്‍മൌലവിയും, ഡോ: ഉസ്മാന്‍ സാഹിബുമൊക്കെ ഇപ്പോള്‍ പിളര്‍പ്പിനു ശേഷമുണ്ടായ എ.പി. വിഭാഗം മുജാഹിദുകള്‍ക്കൊപ്പമാണെന്ന് വരുത്തിതീര്‍ക്കാന്‍ പെടാപാട് പെടുന്നുണ്ടെങ്കിലും
ഇപ്പറഞ്ഞ മഹാന്‍മാരൊക്കെ പ്രസ്ഥാനത്തെ നയിച്ചിരുന്നകാലത്ത് ഇപ്പോള്‍ ജിന്നുവിഷയത്തില്‍ പ്രചരിപ്പിക്കുന്നതു പോലെയുള്ള അന്ധവിശ്വാസങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയോ, പ്രസംഗിക്കുകയോ ചെയ്തില്ല എന്നും, അന്നൊന്നും മുജാഹിദുകള്‍ക്കിടയില്‍ ഇത്തരം വാദങ്ങളോ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിട്ടുമില്ലാ എന്നും നന്നായി അറിയുന്ന ആളുകളില്‍ അത് വിലപോയതുമില്ല.
ഇപ്പറഞ്ഞ മഹാന്‍മാരൊക്കെ പ്രസ്ഥാനത്തെ നയിച്ചിരുന്നകാലത്ത് ഇപ്പോള്‍ ജിന്നുവിഷയത്തില്‍ പ്രചരിപ്പിക്കുന്നതു പോലെയുള്ള അന്ധവിശ്വാസങ്ങള്‍ അവര്‍ പ്രചരിപ്പിക്കുകയോ, പ്രസംഗിക്കുകയോ ചെയ്തില്ല എന്നും, അന്നൊന്നും മുജാഹിദുകള്‍ക്കിടയില്‍ ഇത്തരം വാദങ്ങളോ പ്രശ്നങ്ങളോ ഒന്നും ഉണ്ടായിട്ടുമില്ലാ എന്നും നന്നായി അറിയുന്ന ആളുകളില്‍ അത് വിലപോയതുമില്ല.
പ്രസംഗങ്ങളും ക്ലാസ്സുകളും മറ്റു പ്രവര്‍ത്തനങ്ങളുമൊക്കെ ധാരാളമായി നടത്തുകവഴി സാധാരണക്കാരുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം വെളിച്ചെണ്ണകൊണ്ട് ശൌച്യം ചെയ്തത് പോലെയായി! ഉദ്ദിഷ്ട അവയവത്തിലെ നജസ് നീങ്ങുന്നുമില്ല, കയ്യിലാണെങ്കില്‍ ഒന്നാകെ നജസ് പുരളുകയുംചെയ്തു. നോക്കണേ ഗതികേട്.!!!
ഈയൊരു ദുര്‍ഗ്ഗതി തങ്ങള്‍ പ്രധാന ശത്രുക്കളായികാണുന്ന മടവൂര്‍വിഭാഗം മുജാഹിദുകളില്‍ ഉണ്ടായിക്കാണാന്‍ ഇവര്‍ ആഗ്രഹിക്കുന്നു എന്നതിന്‍റെ തെളിവാണ് മുകളിൽ കണ്ട തലക്കെട്ടുവാചകം!
ദുഷ്ടമനസ്സുള്ളവര്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് സ്വാഭാവികമെന്ന് നമുക്ക് സമാധാനിക്കാം. പിളര്‍പ്പിന്‍റെ ആദ്യകാലഘട്ടങ്ങളില്‍ മടവൂര്‍വിഭാഗത്തിനെതിരെ പ്രസംഗിക്കാന്‍ തോളിലേറ്റി കൊണ്ടുനടന്നിരുന്ന സുബൈര്‍ മങ്കട എന്ന പണ്ഡിതന്‍, അവസാനം എല്ലാം ഉപേക്ഷിച്ചു ഒരുസ്വന്തം മതവുമുണ്ടാക്കി അദ്ദേഹത്തിന്‍റെ പാട്ടിനുപോയി. ഇപ്പോഴുള്ള ജിന്നുപ്രചാരക ടീമാകട്ടെ സകരിയ്യ സ്വലാഹിയെ ചുറ്റിപ്പറ്റിയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ഒരു വസ്തുതയാണ്. ഇതിനെ എതിര്‍ക്കുന്ന സാധാരണക്കാരും പണ്ഡിതന്‍മാരുമടങ്ങുന്ന ഒരുവിഭാഗം വേറെയും. ഇതുപോലെ മടവൂര്‍വിഭാഗം മുജാഹിദുകളിലും സലാം സുല്ലമിയുടെ ഒരുടീം, റഊഫ് മദനിയുടെ വേറൊരു ടീം, സി .പി.ഉമര്‍ സുല്ലമിയുടെ ഇനിയുമൊരു ടീം, ഒക്കെയായി ചിന്നിച്ചിതറിക്കാണാന്‍ ഇവരിപ്പോള്‍ ആഗ്രഹിക്കുന്നു. വക്രതയും അസൂയയും ഹൃദയത്തില്‍ നിറച്ചു നടക്കുന്നവര്‍ക്ക് ഇങ്ങനെയൊക്കെയല്ലേ ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ.?!
സത്യത്തില്‍ പകല്‍വെളിച്ചംപോലെ വ്യക്തമാണ് മടവൂര്‍വിഭാഗം മുജാഹിദുകളുടെ പ്രവര്‍ത്തന മേഖലകള്‍. നക്ഷത്രക്കാഴ്ച്ചപോലെ മനോഹരമാണത്. തെളിഞ്ഞ തടാകത്തില്‍ കഴുത്തറ്റം ഇറങ്ങിനിന്ന ഒരാള്‍ക്ക് സ്വന്തം കാല്‍വിരലിലെ കാക്കപ്പുള്ളിപോലും കാണാന്‍ സാധിക്കുന്നതുപോലെ, വ്യക്തവും കൃത്യവുമായി അവരിലെ ഓരോ പ്രവര്‍ത്തകനെയും പ്രവര്‍ത്തനത്തെയും ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അവര്‍ എണ്ണത്തില്‍ എത്ര പെരുകിയാലും ആദര്‍ശമാണ് അവരുടെ ശക്തിയെന്നും, ഐക്യമാണ് അവരുടെ മുഖമുദ്രയെന്നും നന്നായി മനസ്സിലാക്കിയ വലിയ ഒരു സമൂഹംതന്നെ ഇവിടെയുണ്ട് എന്ന വസ്തുത പാവം എ.പി. വിഭാഗം മുജാഹിദുകള്‍ക്ക് ഇനിയും ഉള്‍കൊള്ളാനായിട്ടില്ല. ചെളിക്കുണ്ടില്‍ ഇറങ്ങിനിന്നിട്ട് എന്‍റെ കാലുപോയേ..അത് കാണാനില്ലേ... എന്ന് അലമുറയിട്ടു കരയുന്നവര്‍ക്കുണ്ടോ ഇത്തരം സത്യങ്ങള്‍ ഉള്‍കൊള്ളാന്‍ സാധിക്കുന്നു.?!!
അല്ലാഹു അനുഗ്രഹിച്ചാല്‍ പൂര്‍വ്വാധികം ശക്തിയോടെ മടവൂര്‍വിഭാഗം മുജാഹിദുകളായ യദാര്‍ത്ഥമുജാഹിദുകള്‍ ഇനിയും ഒരുപാട് മുന്നേറുന്നത് അവര്‍ക്ക് കാണാം. കാത്തിരിക്കുക.
ഇനി ഇ-മെയിലില്‍ ഇവര്‍ അറ്റാച്ച് ചെയ്തിട്ടുള്ള ഓരോ വീഡിയോ ലിങ്കുകളുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഓരോന്നോരോന്നായിതന്നെ നമുക്ക് മനസ്സിലാക്കേണ്ടതുണ്ട്. ഇന്‍ശാഅല്ലാഹ് അത് വഴിയെ തുടരും. അല്ലാഹു അനുഗ്രഹിക്കട്ടെ.
സ്നേഹപൂര്‍വ്വം...
അബൂറസീല്‍ പൊന്നാനി.
abooraseel@gmail.com
***
ചേർത്ത് വായിക്കാൻ/കാണാൻ ചില സാമ്പിളുകൾ:
☻ജിന്നും സിഹ്റും പിന്നെ ഒരു ഡോക്യുമെന്ററിയും... [വീഡിയോ]
☻ ജിന്നിനെ അടിച്ചിറക്കുന്നതിന് തെളിവില്ല!
പോസ്റ്റുമായി സാമ്യമുള്ളവ : എ പി, ഐക്യം, ജിന്ന്, പ്രതികരണം, മാസപ്പിറവി, സകരിയാക്കള്‍, സലഫി, സിഹ്റ്











3 comments:
ഒരു മുന്നറിയിപ്പ് ....... ബഷീര്‍ പട്ടേല്‍താഴവും സലാം സുല്ലമിയും ചൊവ്വാഴ്ച പെരുന്നാളാഘോഷിച്ച ഒന്ന് കള്ള വാര്‍ത്ത ...... കള്ള വാര്‍ത്തയില്‍ വന്ചിതരാവരുത് അല്‍പമെങ്കിലും മനസാക്ഷിയും പടച്ചവനെ പേടിയുമുണ്ടെങ്കില്‍ പറയൂ...ബഷീര്‍ പട്ടേല്‍താഴവും സലാം സുല്ലമിയും ചൊവ്വാഴ്ച പെരുന്നാളാഘോഷിച്ചത് ഒന്ന് തെളിയിക്കാമോ? . ചൊവ്വാഴ്ച മണിക്ഫാനികള്‍ നടത്തിയ പെരുന്നാളില്‍ എ പി വിഭാഗം മുജാഹിദുകള്‍ ആരും പങ്കെടുത്തിട്ടില്ല എന്ന് ഒന്ന് തെളിയിക്കാമോ. വേണ്ട, ഈ പെരുന്നാളില്‍ പങ്കെടുത്തവരുമായി മുജാഹിദ് സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനക്ക് ഒരു ബന്ധവുമില്ല എന്ന് ഔദ്യോഗികമായി ഒരു പ്രഖ്യാപനം നടത്താന്‍ നിങ്ങള്‍ക്ക് ചങ്കൂറ്റമുണ്ടോ? മണിക്ഫാനഓടൊപ്പം എ പി വിഭാഗത്തിന്റെ EP Abdurahman ഗ്രൂപ്പും AWH Muhammed ഗ്രൂപ്പും ഒക്കെ പെരുന്നാളാഘോഷിച്ചത് ഇയാളറിഞില്ല്ലേ?....
പകല്‍വെളിച്ചംപോലെ വ്യക്തമാണ് മടവൂര്‍വിഭാഗം മുജാഹിദുകളുടെ പ്രവര്‍ത്തന മേഖലകള്‍. നക്ഷത്രക്കാഴ്ച്ചപോലെ മനോഹരമാണത്. തെളിഞ്ഞ തടാകത്തില്‍ കഴുത്തറ്റം ഇറങ്ങിനിന്ന ഒരാള്‍ക്ക് സ്വന്തം കാല്‍വിരലിലെ കാക്കപ്പുള്ളിപോലും കാണാന്‍ സാധിക്കുന്നതുപോലെ, വ്യക്തവും കൃത്യവുമായി അവരിലെ ഓരോ പ്രവര്‍ത്തകനെയും പ്രവര്‍ത്തനത്തെയും ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അവര്‍ എണ്ണത്തില്‍ എത്ര പെരുകിയാലും ആദര്‍ശമാണ് അവരുടെ ശക്തിയെന്നും, ഐക്യമാണ് അവരുടെ മുഖമുദ്രയെന്നും നന്നായി മനസ്സിലാക്കിയ വലിയ ഒരു സമൂഹംതന്നെ ഇവിടെയുണ്ട്
പകല്‍വെളിച്ചംപോലെ വ്യക്തമാണ് മടവൂര്‍വിഭാഗം മുജാഹിദുകളുടെ പ്രവര്‍ത്തന മേഖലകള്‍. നക്ഷത്രക്കാഴ്ച്ചപോലെ മനോഹരമാണത്. തെളിഞ്ഞ തടാകത്തില്‍ കഴുത്തറ്റം ഇറങ്ങിനിന്ന ഒരാള്‍ക്ക് സ്വന്തം കാല്‍വിരലിലെ കാക്കപ്പുള്ളിപോലും കാണാന്‍ സാധിക്കുന്നതുപോലെ, വ്യക്തവും കൃത്യവുമായി അവരിലെ ഓരോ പ്രവര്‍ത്തകനെയും പ്രവര്‍ത്തനത്തെയും ജനങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ട്. അവര്‍ എണ്ണത്തില്‍ എത്ര പെരുകിയാലും ആദര്‍ശമാണ് അവരുടെ ശക്തിയെന്നും, ഐക്യമാണ് അവരുടെ മുഖമുദ്രയെന്നും നന്നായി മനസ്സിലാക്കിയ വലിയ ഒരു സമൂഹംതന്നെ ഇവിടെയുണ്ട്
Post a Comment
എന്ത് പറയാനുണ്ട്?
Any Comments??
Note:-
ഇത് പരസ്യം പതിച്ചു പോകാനുള്ള സ്ഥലമല്ല.
നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും മറുവാദങ്ങളും സഭ്യമായിരിക്കാൻ ശ്രദ്ധിക്കുക. അല്ലാത്തവ പ്രസിദ്ധീകരിക്കുകയില്ല.
ഓർക്കുക:
കമെന്റ് മോഡറേഷൻ ഉള്ളതു കൊണ്ട് നിങ്ങൾ പബ്ലിഷ് ചെയ്ത ഉടനെ ബ്ലോഗിൽ കാണുകയില്ല.