ശാഖകള്‍ തോറും ജിന്നിറക്കല്‍ ക്ലിനിക്ക് വേണമെന്ന് പണ്ഡിതസഭയുടെ എക്സിക്യൂട്ടീവില്‍ ആവശ്യമുന്നയിച്ചപ്പോഴും ബ്രേക്ക് പൊട്ടിയ ബസ്സില്‍ നിന്നും ജിന്നേ കാക്കണേ എന്നൊരാള്‍ വിളിച്ചാല്‍ ശിര്‍ക്കാവുമോ എന്ന ഖുറാഫികളുടെ ചോദ്യത്തിനു മുന്‍പില്‍ കമാന്നൊരക്ഷരം മറുപടി നല്‍കാതെ തോറ്റു തൊപ്പിയിട്ടപ്പോഴും, തന്നെ പൂജിക്കുന്നവരെ ഒരു നിലക്കല്ലെങ്കില്‍ മറ്റൊരു നിലക്ക് സഹായിക്കാന്‍ ഏത് സൃഷ്ട്കള്‍ക്കുമാവുമെന്ന് (ഇസ്ലാഹ് മാസിക 2009 മെയ്) എഴുതി വിട്ടപ്പോഴും വിജനമായ സ്ഥലത്ത്ഒറ്റപ്പെട്ടാല്‍ ജിന്നിനെയും മലക്കിനെയും വിളിച്ച് സഹായം തേടാമെന്ന് (ഇസ്ലാഹ് മാസിക ‘07 ഏപ്രില്‍) ഫത്‌വ നല്‍കിയപ്പോഴും മനുഷ്യകഴിവില്‍ പെട്ടത് മരണപ്പെട്ടവരോട് ചോദിക്കുന്നത് തെറ്റല്ലെന്ന് (ഇസ്ലാഹ് ‘09 ഫെബ്രു.) തെറ്റിദ്ധരിപ്പിച്ചപ്പോഴുമെല്ലാം നമ്മുടെ കെ പിയെങ്ങാനും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം എങ്ങിനെ പ്രതികരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ സഹോദരാ?!
ഇനി ഈ കത്തിന്റെ കാര്യം!
ഏതായാലും ഈ കത്തെഴുതിയതിന്റെ തൊട്ടുടനെതന്നെ കെ പി മര്‍കസുദ്ദഅ്വ സന്ദര്‍ശിക്കുകയും അവിടുത്തെ ഡീ ടി പി സെന്റര്‍ ഉല്‍ഘാടനം ചെയ്യുകയുമൊക്കെ ഉണ്ടായിട്ടുണ്ട്.
അതായത് ഏതോ തെറ്റിദ്ധാരണയുടെ ഫലമായിരുന്നു ആ എഴുത്തെന്ന് ചുരുക്കം!
ആരായിരിക്കാം ആ കുളംകലക്കി?
കൂടുതല്‍ വിശദീകരീകണ്ട. പകരം താഴെയുള്ള മറ്റൊരു കത്ത് ഒരാവര്‍ത്തി വായിക്കുക.
ബഹുമാന്യനായ എ എ ഹമീദ് സാഹിബ് കൊച്ചി, 1997ല്‍ എ പി അബ്‌ദുല്‍ ഖാദര്‍ മൌലവിക്ക് അയച്ച ഒരു കത്താണ് ഇത്. ഇതിലെല്ലാം അടങ്ങിയിട്ടുണ്ട്. നമ്മുടെ സംഘടന എങ്ങിനെ രണ്ടായെന്നതിന്റെ ഉത്തരം വരെ!
പ്രത്യേകം ശ്രദ്ധിക്കുക:
ഈ കത്തെഴുതുന്നത് 1997 ജൂണ്‍ മാസത്തില്‍. ഏ പിക്ക് വേണ്ടിയെന്ന രൂപത്തില്‍ സംഘടനക്കുള്ളില്‍ വളര്‍ന്നു വരുന്ന നീചവും ശക്തവുമായ കോക്കസിനെ കുറിച്ച് ഹമീദ് സാഹിബ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അറിയും! അദ്ദേഹം ഇക്കാര്യം 1993ല്‍ കെ പിയുമായി സംസാരിച്ചിട്ടുണ്ട്. ഈ ലോബി ഹമീദ് സാഹിബിനെ വരെ ചാക്കിടാന്‍ ശ്രമിച്ചു.
ഇനി കത്ത് വായിക്കുക...
കെ പി താല്‍ക്കാലികമായെങ്കിലും ഐ എസ് എമ്മിനെ തെറ്റിദ്ധരിച്ചതിനു പിന്നിലെ നികൃഷ്‌ട കരങ്ങളെ ഈ വരികള്‍ക്കിടയില്‍ കാണാം.
machemmad@rediffmail.com
പേജ് 1
പേജ് 2
PDF | പി ഡി എഫ്
ഡൌണ്‍ലോഡ് ചെയ്യാം
ഇത്തരത്തില്‍ പലകത്തുകളും, ‘പത്ര റിപോര്‍ട്ടുകളും’ ഞങ്ങളെ കൊണ്ട് പുറത്തിറക്കാന്‍ ഇടവരുത്താതിരുന്നാല്‍ നിങ്ങള്‍ക്ക് നല്ലത്!











0 comments:
Post a Comment
എന്ത് പറയാനുണ്ട്?
Any Comments??
Note:-
ഇത് പരസ്യം പതിച്ചു പോകാനുള്ള സ്ഥലമല്ല.
താഴെ കാണുന്ന ‘മലയാളം ടൈപിംഗ് സഹായി’ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളത്തില്‍ ടൈപ് ചെയ്യാം.