twitter
    Follow Me @ Twitter :)
Latest Update പ്രസിദ്ധീകരണം പ്രതീക്ഷിക്കുക.... വ്യതിയാനം ആദര്‍ശമാക്കിയ സക്കരിയാക്കളും ചില വെളിപാടുകളും (വീഡിയോ) നിഴലുകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.... കാത്തിരുന്നു കാണുക...

ഏ പി മുജാഹിദുകള്‍ വഴികാണിക്കുന്നു!!

കായംകുളത്ത് ഈയിടെ പ്രവര്‍ത്തനമാരംഭിച്ച ഇസ്‌‌ലാഹി സെന്ററാണ് റോഡിനപ്പുറത്തായി കാണുന്നത്. (താഴെയുള്ള ചിത്രം)
സലഫി മസ്‌ജിദ് എന്ന ബോര്‍ഡിലെ ആരോ (Arrow) തലതിരിഞ്ഞ് പോയതാണെന്ന് തോന്നിയെങ്കില്‍ ക്ഷമിക്കുക, നിങ്ങള്‍ക്ക് തെറ്റി.
തലതിരിഞ്ഞ ചിലരുടെ കുബുദ്ധിയാണിത്!
സാക്ഷാല്‍ നമ്മുടെ എ പി അബ്‌ദുല്‍ ഖാദര്‍ മൌലവിയുടെ അരുമ അനുയായികളുടെ (കു)ബുദ്ധി!
ഏതെങ്കിലും സലഫികള്‍ ഇസ്‌ലാഹി സെന്ററില്‍ കയറി അറിയാതെയെങ്ങാനും നിസ്‌കരിച്ചു പോയാലോ എന്ന് ഭയന്ന് ഈ ദീനീ (?) സ്‌നേഹികള്‍ ചെയ്ത മഹത്തായ ഈ സംഭാവനയെ അഭിനന്ദിക്കാതെ വയ്യ!!
ഊടുവഴിയിലൂടെ മുന്നൂറിലധികം മീറ്റര്‍ അപ്പുറത്തുള്ള ഒരു ചെറിയ പള്ളിയിലേക്ക് നൂറു മീറ്റര്‍ എന്ന് എഴുതി വെക്കുന്നത് എ വി അബ്‌ദുര്‍‌റഹ്‌മാന്‍ ഹാജി ഒരു പട്ടാപകല്‍ സുമാര്‍ പന്ത്രണ്ടു മണിക്ക് കോഴിക്കോട്ടങ്ങാടിയിലെ മുജാഹിദ് സെന്റര്‍ ആക്രമിച്ചുവെന്ന  കള്ളസത്യത്തെ അപേക്ഷിച്ച് അത്ര ഗൌരവമുള്ളതൊന്നുമല്ലല്ലോ?!
തൊട്ടടുത്ത്, റോഡരികില്‍ എല്ലാവിധ സൌകര്യങ്ങളോടെയും സജ്ജീകരിച്ച ഈ ആരാധനാലയത്തില്‍ നിന്നും ആളുകളെ തെറ്റിദ്ധരിപ്പിച്ച് വഴിതിരിക്കുന്നത്, അമ്പലത്തിലെ ഉഷപൂജക്കും ദീപാരാധനക്കും തടസ്സമാകുമെന്ന് ധരിപ്പിച്ച് RSS കാരെക്കൊണ്ട് പള്ളിപ്പണി തടയിപ്പിക്കുന്നതിന്റെയത്ര വലിയ കുറ്റവുമല്ല.

പിന്നെ.........

ഞമ്മക്കാകട്ടെ ഒരു ഫിത്‌ന ചെയ്തതിന്റെ നിര്‍വൃതിയും!!!!

നാളെ പരലോകത്ത് നമ്മുടെ ടി പിയുണ്ടാവുമല്ലോ ഇതൊക്കെ ‘ഏറ്റെടുക്കാന്‍....’




ചിത്രത്തില്‍ ക്ലിക് ചെയ്താല്‍ വലുതായി കാണാം




0 comments:

Post a Comment

എന്ത് പറയാനുണ്ട്?
Any Comments??


Note:-
ഇത് പരസ്യം പതിച്ചു പോകാനുള്ള സ്ഥലമല്ല.
താഴെ കാണുന്ന ‘മലയാളം ടൈപിംഗ് സഹായി’ ഉപയോഗിച്ച് നിങ്ങള്‍ക്ക് മലയാളത്തില്‍ ടൈപ് ചെയ്യാം.

"Twitter" via Nizhal

Latest Upadates

« »
 
അനുബന്ധ വാര്‍ത്തകളും ചിത്രങ്ങളും കുറിപ്പുകളും ഈ ബ്ലോഗിലൂടെ പരസ്യപ്പെടുത്തണമെന്നാഗ്രഹിക്കുന്നവര്‍,
nizhalu@gmail.com
മെയിലില്‍ അയക്കുക. അയക്കുന്നയാളുടെ പേരുവിവരം പരസ്യപ്പെടുത്തണം
എന്ന് ആഗ്രഹിക്കുന്നവര്‍ പ്രത്യേകം അറിയിക്കുക.
-നിഴല്‍; നിങ്ങളോടൊപ്പമുണ്ട്!